ദുലീപ് ട്രോഫി ചതുർ ദിന മത്സരത്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ. ഇന്ത്യ ബിക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ ഡിക്ക് വേണ്ടിയാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സഞ്ജുവിന്റെ11-ാം സെഞ്ച്വിറായണിത്. കേരളത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സഞ്ജു. 18 സെഞ്ച്വറിയുമായി സചിൻ ബേബിയും 13 എണ്ണവുമായി റോഹൻ പ്രേമുമാണ് സഞ്ജുവിന് മുന്നിലുള്ളത്.
11 എണ്ണം പറഞ്ഞ ഫോറും മൂന്ന് സിക്സറുമടിച്ചാണ് താരം സെഞ്ച്വറി തികച്ചത്. ഏറെ നാളത്തെ മോശം ഫോമിന് ശേഷം സഞ്ജു തിരിച്ചുവരവ് നടത്തിയ ഇന്നിങ്സാണിത്. നായകൻ ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സാംസൺ റിക്കി ബുയിയുമായി കൂട്ടുക്കെട്ടുണ്ടാക്കി മുന്നേറുകയായിരുന്നു പിന്നീട് ശരൺഷ് ജെയ്നെ സാക്ഷിയാക്കി അറ്റാക്ക് ചെയ്ത് കളിച്ച സഞ്ജു 98 റൺസിൽ നിൽക്കവെ ആദ്യ ദിനം അവസാനിക്കുകയായിരുന്നു. രണ്ടാം ദിനത്തിൽ 95-ാം പന്തിൽ സെഞ്ച്വറി നേടിയ സഞ്ജു ഇന്ത്യ ഡിയെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. പിന്നീട് 101 പന്തിൽ 106 റൺസ് നേടി നവദീപ് സെയ്നിക്ക് വിക്കറ്റ് നൽകി സഞ്ജു പുറത്താകുകയായിരുന്നു.