മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു.ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആനിലെ അൽ ഫുർഖാൻ അധ്യായത്തെ അടിസ്ഥാനമാക്കി നടത്തിയ വിജ്ഞാന പരീക്ഷയിൽ,
സുബൈദ കെ.വി ഒന്നാം സ്ഥാനവും, ഇ.കെ സലീം രണ്ടാം സ്ഥാനവും റുസ്ബി ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഫീദ സുഹൈബ്,
ഫാത്തിമ സുനീറ, ശംല ശരീഫ്, മുഹമ്മദ് മുഹ് യുദ്ദീൻ, റംല കമറുദ്ദീൻ, നസീമ ജാഫർ, അജ്മൽ ഹുസൈൻ, നസീമ പി.എൻ എന്നിവർ പ്രോത്സാഹന സമ്മാനതിനും അർഹരായി. വിജ്ഞാന പരീക്ഷയിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ അനുമോദനങ്ങൾ അറിയിച്ചു.
വിജയികളെ ആദരിക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.