മനാമ: കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ വയനാട് ഉരിൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.
കൈരളി കൂട്ടായ്മയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ശ്രീ നസീർ കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ എ. കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.