മനാമ: തിരുനബി : ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ഐ.സി.എഫ്. മീലാദ് കാമ്പയിന് ബഹ്റൈനിൽ തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ മൗലിദ് മജ്ലിസ്, സ്നേഹ സന്ദേശം, ജീനിയസ് ടോക്ക്. മീലാദ് യൂത്ത് ഫെസ്റ്റ്, മാസ്റ്റർ. മൈന്റ് പ്രോഗ്രാം , കാലിഗ്രഫി മത്സരം, നബി സ്ഹേ പ്രഭാഷണങ്ങൾ,, മദ് ഹു റസൂൽ സമ്മേളനങ്ങൾ, മദ്രസ്സാ ഫെസ്റ്റ്, ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസ് എന്നിവ നടക്കും.
സെപ്തംബർ 12 ന് ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ സെൻട്രൽ തല മീലാദ് സമ്മേളനങ്ങൾക്ക് തുടക്കമാകും. 13 ന് റഫ ഇന്ത്യൻ സ്കൂൾ , 14 ന് ഹൂറ ചാരിറ്റി ഹാൾ, 15 ഞായർ ഉച്ചക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയം , രാത്രി മുഹറഖ് ജംഇയ്യ ഓഡിറ്റോറിയത്തിലും മീലാദ് കോൺഫൻസുകൾ നടക്കും… 16 തിങ്കൾ ഹമദ് ടൗൺ, 19 വ്യാഴം ഇസാ ടൗൺ, 20 വെള്ളി മനാമ എന്നിവിടങ്ങളിലാണ് റസൂൽ സമ്മേളങ്ങൾ നടക്കുക.. പരിപാടികളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താത്തൂർ ഇബ്രാഹിം സഖാഫി മുഖ്യാതിഥി.ആവും.
കാമ്പയിന് സമാപനം കുറിച്ച്. സെപ്തംബർ 22 ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസും ഐ.സി.എഫ്. ബഹ്റൈൻ 45 -ാം വാർഷിക ഉദ്ഘാടനവും നടക്കും.. സമ്മേളനങ്ങിൽ അറബി പ്രമുഖരും ദേശീയ നേതാക്കളും പണ്ഡിതരും സംബന്ധിക്കും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ആത്മകഥ വിശ്വാസപൂർവം ബഹ്റൈൻ എഡിഷൻ പ്രകാശനവും ചടങ്ങിൽ നടക്കുമെന്നും സ്വാഗ സംഘം ഭാരവാഹികൾ അറിയിച്ചു.