മനാമ:
കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2024 എന്ന പേരിൽഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കെസി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ബി എഫ് സിബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ ആനന്ദ് നായർ ഓണാഘോഷ കമ്മിറ്റിഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതോടൊപ്പം ഓണം പോന്നോണം2024 ഓണസദ്യയുടെ ടിക്കറ്റ് ലോഞ്ചിംഗ് സെറിമണിയും നടന്നു. കെസിഎപ്രസിഡണ്ട് ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, മെമ്പർഷിപ്പ്സെക്രട്ടറി സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ നവീൻഎബ്രഹാം , അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, സ്പോർട്സ് സെക്രട്ടറിസോവിച്ചൻ ചേനാറ്റുശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് തോമസ്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ്ജോൺ, പ്രോഗ്രാം കൺവീനർസ് ആയ റോയ് സി ആന്റണി, റോയ് ജോസഫ്, ജോഷി വിതയത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെസിഎ വനിതാ വിഭാഗം പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങിൽപങ്കെടുത്തു. കെസിഎ ഓണാഘോഷം മത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കുന്നഉദ്ഘാടന ചടങ്ങിലെ ഓണപ്പുടവ മത്സരത്തോടെ സമാരംഭിക്കും. വടംവലി മത്സരംസെപ്റ്റംബർ 12നു സംഘടിപ്പിക്കും. വടംവലി മത്സരത്തിൽ പങ്കെടുക്കാൻആഗ്രഹിക്കുന്നവർ സെപ്റ്റംബർ 9ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കെസിഎമത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെസിഎ ഓഫീസുമായൊ, അതത് മത്സര കൺവീനർമാരുമായോ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.