നടന് ഇടവേള ബാബുവുമൊരുമിച്ചുള്ള ഒരു ടിക് ടോക് വീഡിയോയുടെ പേരില്‍ കനത്ത സൈബര്‍ ആക്രമണമായിരുന്നു നടി ശാലിന് സോയ നേരിട്ടത്. ഇപ്പോള്‍ ഇതിനെതിരെ മറുപടിയുമായി രം?ഗത്തെത്തിയിരിക്കുകയാണവര്. അതൊരു പഴയ ടിക് ടോക് വീഡിയോ ആണെന്നും ഇടവേള ബാബുവുമൊത്തുള്ള ഈ വീഡിയോ ഉപയോഗിച്ച് തന്നെ മോശക്കാരിയാക്കുന്നെന്നും അവര്‍ ആരോപിച്ചു.
ശാലിന് സോയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ:
‘ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. അപ്പോള്‍ ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താല്‍ നന്നായിരിക്കും എന്നാണ് അന്നുകരുതിയത്. അങ്ങനെയാണ് ആ വീഡിയോ ചെയ്തത്.
ഇത്രയും കാലത്തിനുശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാകില്ലേ. സൈബര്‍ ലോകം ക്രൂരമാണ്.
പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് യഥാര്‍ത്ഥ വില്ലന്മാര്. ഞാന്‍ അവരെ വെറുക്കുന്നു.’
2020-ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഈ വിഡിയോ ശാലിന് ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമിടെ ഈ വിഡിയോയും ട്രോള്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. ഇതോടെയാണ് ശാലിന് വിശദീകരണവുമായി എത്തിയത്.