മനാമ: ബഹ്റൈൻ സ്റ്റാർ വിഷൻ ഇവൻറ് മാനേജ്മന്റ് കമ്പനിയും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്ന, “ഒരുമയുടെ ഓണം-2024 ” ടിക്കറ്റ് പ്രകാശനം, ജൂഫ്ഫിറിലെ ആർ പി ടവറിൽ വച്ച് സ്റ്റാർ ഗ്രൂപ്പ് എം ഡി ശ്രീ സേതുരാജ് , പാക്ടിന്റെ പ്രമുഖ അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, വനിതാ വിഭാഗം കമ്മിറ്റി, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു. സെപ്തംബര് 27 ന് ബഹ്റൈൻ ക്രോൺ പ്ലാസ ഹോട്ടലിൽ ആണ് പാക്ട് “ഒരുമയുടെ ഓണം-2024 ” സംഘടിപ്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.