റിയാദ്: ജി.സി.സി രാജ്യങ്ങളില്‍ ഉഷ്ണ തരംഗം ശക്തമായിക്കൊണ്ടിരിക്കുന്നനിടെ വരും ദിവസങ്ങളില്‍ സൗദിയിൽ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും മഴയും മണല്‍ക്കാറ്റും അനുഭവപ്പെടുന്നതായും വരും ദിവസങ്ങളില്‍ അത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മക്കയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ പ്രവചനം.
മക്കയുടെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് മൂന്നു വരെ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും കൊടുങ്കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.