മനാമ: ബഹ്റൈൻ കസ്റ്റംസ് വിഭാഗം വിവിധ വിഭാഗത്തിലുള്ള കസ്റ്റമർ സർവീസുകൾക്ക് തുടക്കം കുറിച്ചു. ബഹ്റൈൻ കസ്റ്റംസ് അഫയേഴ്സിൻ്റെ www.bahraincustoms.gov.bh എന്ന വെബ്സൈറ്റിൽ നാല് ഉപഭോക്തൃ സേവനങ്ങൾക്കാണ് തുടക്കം കുറിച്ചത്.വെർച്വൽ കസ്റ്റമർ സർവീസ് സെൻ്റർ, യൂണിഫൈഡ് ക്ലിയറൻസ് സെൻ്റർ, എയർ കാർഗോ–വൺ സ്റ്റെപ്പ് സെൻ്റർ, പാസഞ്ചേഴ്സ് ഇൻസ്പെക്ഷൻസെൻ്റർ– ലാൻഡ് പോർട്ട് എന്നിങ്ങനെയാണ് പുതിയ സേവനങ്ങൾ.ഉപഭോക്താക്കൾക്ക് സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ജോലിസമയം, ആശയവിനിമയ സംവിധാനങ്ങൾ, ഇലക്ട്രോണിക് സേവനങ്ങൾ, ഓരോകേന്ദ്രത്തിലും നൽകുന്ന സേവനങ്ങളുടെ ഗൈഡ് എന്നിവ പോലെയുള്ള വിവരങ്ങൾഇതിലൂടെ ലഭിക്കും. ഉപഭോക്താക്കൾക്ക് Mawaeid ആപ്പ് വഴി ഉപഭോക്തൃ സേവനകേന്ദ്രങ്ങളുമായി കൂടിക്കാഴ്ചയും ബുക്ക് ചെയ്യാം.
കസ്റ്റംസ് അഫയേഴ്സ് സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾമെച്ചപ്പെടുത്തുക എന്നന്നതിനൊപ്പം, ഉപഭോക്താകൾക്ക് മികച്ച സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഗവൺമെൻ്റിൻ്റെ പ്രവർത്തനക്കൾക്ക് അനുസൃതവുമായാണ് പുതിയ നീക്കം.