മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2024ന് ആഗസ്റ്റ് 29 വ്യാഴാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ ആരംഭം കുറിക്കും എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് അറിയിച്ചു.
ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഇ വി രാജീവൻ ചെയർമാനും, രാജേഷ് പേരുങ്കുഴി ജനറൽ കൺവീനറുമായ ബിഎംസി ‘ശ്രാവണ മഹോത്സവം 2024’ 75 അംഗ സംഘാടക സമിതി രൂപീകരിച്ചു. കമ്മിറ്റിയിൽ മോനി ഒടിക്കണ്ടത്തിൽ, സയദ് ഹനീഫ, അൻവർ നിലബൂർ തുടങ്ങിയവർ വൈസ് ചെയർമാന്മാരും റിജോയ് അസിസ്റ്റന്റ് ജനറൽ കൺവീനറുമായും പ്രവർത്തിക്കും. 75 ഓളം വരുന്ന സംഘാടകസമിതി അംഗങ്ങളാണ് ഇത്തവണത്തെ ശ്രാവണ മഹോത്സവം 2024 നായി പ്രവർത്തിക്കുക.
ബി എം സി ഓഡിറ്റോറിയത്തിൽ പത്താം തീയ്യതി ബുധനാഴ്ച വൈകീട്ട് 8 മണിക്ക് ആരംഭിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം 2024 ലോഗോ പ്രകാശനം നടന്നു. ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം ആശംസിച്ചു. ശ്രാവണ മഹോത്സവം 2024നോടനുബന്ധിച്ച് മുൻ വർഷങ്ങളിലെ പോലെ ആയിരത്തിലധികം തൊഴിലാളികൾക്ക്, സൗജന്യമായി ഓണസദ്യ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ നടത്താറുള്ള ഓണപ്പുടവ മത്സരം, ഓണപ്പാട്ട് മത്സരം , പൂക്കള മത്സരം , പായസ മത്സരം , തിരുവാതിര മത്സരം, വടംവലി, എന്നിവ കൂടാത മലയാളി മങ്ക, കപ്പിൾ ഡാൻസ്, മിമിക്രി ആൻഡ് മോണോ ആക്ട് എന്നീ മത്സരങ്ങളും ഓണാഘോഷങ്ങളുടെ ഭാഗമായി
സംഘടിപ്പിക്കും എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ അറിയിച്ചു.
അശ്വിൻ രവീന്ദ്രൻ ഓണപ്പാട്ട്, ദീപ്തി റിജോയ് പായസം,സുധീർ സി. ഓണപ്പുടവ,ജ്യോതിഷ് പണിക്കർ അത്തപ്പൂക്കളം,ഷാജി അറക്കൽ ടഗ് ഓഫ് വാർ,അശ്വിനി മലയാളി മങ്ക, അജി പി ജോയ് മിമിക്രി ആൻഡ് മോണോ ആക്ട്, തോമസ് ഫിലിപ്പ് തിരുവാതിര,സുമി ഷമീർ കപ്പിൾ ഡാൻസ്, ജേക്കബ് തേക്കു തോട് ഫുഡ് ഫെസ്റ്റിവൽ, എന്നിവരാണ് 75 അംഗ സംഘാടകസമിതിയിലെ മറ്റ് കൺവീനർമാർ. ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടാണ് 30 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ റിജോ മാത്യു നന്ദി രേഖപ്പെടുത്തി. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിശദവിവരങ്ങൾക്കായി 36617657, 36330921, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.