മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്അസോസിയേഷൻ (കെസിഎ), “കെസിഎ ഓണം പൊന്നോണം 2024 ” എന്നപേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളുംഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2024 സെപ്റ്റംബർ 6 മുതൽ ആരംഭിച്ച്2024 ഒക്ടോബർ 4 ന് സ്വാദിഷ്ടമായ ഓണം സ്പെഷ്യൽ വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടെ പര്യവസാനിക്കും.
2024 സെപ്തംബർ 6 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെയാണ്ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
“കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2024 ” ആഘോഷത്തിന്റെ പതാകഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. അതോടൊപ്പം അംഗങ്ങൾക്ക് വേണ്ടിയുള്ള ഓണ പുടവ മത്സരവും സംഘടിപ്പിക്കും.
ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലികാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.ഓണാഘോഷപരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗതഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, വടംവലിമത്സരം, പഞ്ച ഗുസ്തി മത്സരം, കുട്ടികൾക്ക് വേണ്ടിയുള്ള മാവേലി മത്സരം എന്നിവസംഘടിപ്പിക്കും.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2024 സെപ്തംബർ 27 വെള്ളിയാഴ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്തവിഭവങ്ങളോടെ സ്വാദിഷ്ടമായ “ഓണസദ്യ” 2024 ഒക്ടോബർ 4 വെള്ളിയാഴ്ചകെസിഎ ഹാളിൽ നടക്കും.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ് , വൈസ് ചെയർമാൻ ഫിലിപ്പ്ജോൺ എന്നിവരും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ്അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ –ബി എഫ് സി“ഓണം പൊന്നോണം 2024 ” ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.