മനാമ: ഇന്ന് (05/07/2024 വെള്ളിയാഴ്ച) രാത്രി 8 മണിക്ക് നടക്കുന്ന കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിലെ പ്രമുഖ വാഗ്മിയും മുഖ്യപ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ബഹ്റൈനിൽ എത്തി.കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എയർപോർട്ടിൽ വെച്ച് സ്വീകരിച്ചു.
സംസ്ഥാന നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര , കെ പി മുസ്തഫ , ഗഫൂർ കൈപ്പമംഗലം , ജില്ലാ നേതാക്കളായ ഇൻമാസ് ബാബു പട്ടാമ്പി , നിസാമുദ്ധീൻ മാരായമംഗലം , ഹാരിസ് വി വി തൃത്താല , ആഷിഖ് പത്തിൽ , നൗഫൽ പടിഞ്ഞാറങ്ങാടി , മാസിൽ പട്ടാമ്പി , അൻവർ കുമ്പിടി , ഷഫീഖ് വല്ലപ്പുഴ ,അനസ് നാട്ടുകൽ , ഷഫീഖ് കുമരനെല്ലൂർ , കബീർ നെയ്യൂർ , അനീസ് പട്ടാമ്പി , ലത്തീഫ് ചെറുകുന്ന് , തെന്നല മൊയ്തീൻ ഹാജി , മൗസൽ മൂപ്പൻ എന്നിവർ പങ്കെടുത്തു.