മനാമ ∙ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി(ബിടിഇഎ)സംഘടിപ്പിക്കുന്ന’ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്‘ ഇന്ന് ജൂലൈ1-ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ ആദ്യം ദിനം തന്നെ നിരവധി സന്ദർശകരാണ് എത്തിയത്.തുടർന്നുള്ള ദിവസങ്ങളിലും സന്ദർശകരുടെ തിരക്ക് അനുഭവപ്പെടും എന്നാണ് കരുതുന്നത്.ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും ആയിരിക്കും ടോയ് ഫെസ്റ്റിവലിന്റെപ്രവർത്തന സമയം.സന്ദർശകർക്ക് നിരവധി പ്രയോജനപ്രദമായ ഓഫറുകൾ സ്വന്തമാക്കാനുള്ള അവസരവും ഇതോടെപ്പം ലഭിക്കും. നിരവധി അന്താരാഷ്ട്രഷോകൾ കുട്ടികൾക്കും മുതിർന്നവർക്കുമുമായി ഇതോടൊപ്പം ഇതോടനുബന്ധിച്ച്ഒരുക്കിയിട്ടുണ്ട്.
കരകൗശല കോർണർ, അറിയപ്പെടുന്ന ലോകോത്തര കളിപ്പാട്ടങ്ങൾ , എന്നിവയുടെ വിൽപ്പന, പ്രദർശനം ,നാടകപ്രകടനങ്ങൾ,കൂടാതെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങൾ തുടങ്ങിയ ഒട്ടനേകം പ്രത്യേകതകളുമായാണ് ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ നടക്കുന്നത്.