മനാമ: 2024 ജൂൺ 12 ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ചു , 2024-2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. റിട്ടേണിംഗ്ഓഫീസർ മാത്യു ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
ഭരണ സമിതിയിലേക്ക് എതിരില്ലാതെതെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇവരാണ്.
ജെയിംസ് ജോൺ (പ്രസിഡൻ്റ്), ലിയോ ജോസഫ് ( വൈസ് പ്രസിഡൻ്റ്),വിനു ക്രിസ്റ്റി (ജനറൽ സെക്രട്ടറി),സജി ലൂയിസ് (അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി),നവീൻ എബ്രഹാം (ട്രഷറർ),നിക്സൺ വർഗീസ് (അസിസ്റ്റൻ്റ് ട്രഷറർ),സേവി മാത്തുണ്ണി(മെമ്പർഷിപ്പ് സെക്രട്ടറി),ജിയോ ജോയ് (എന്റർടൈൻമെന്റ് സെക്രട്ടറി),സോവിച്ചൻ ചേനാറ്റുശ്ശേ രി( സ്പോർട്സ് സെക്രട്ടറി),ജിൻസ് ജോസഫ് (ലോഞ്ച് സെക്രട്ടറി),കൂടാതെ ഇൻ്റേണൽ ഓഡിറ്റർമാരായി രാജു പി ജോസഫ്, അശോക്മാത്യു എന്നിവരേയും തിരഞ്ഞെടുത്തു.കെസിഎ പരിസരത്ത് രാത്രി 8 മണിക്ക് ആരംഭിച്ച വാർഷിക പൊതു യോഗം രാത്രിപത്ത് മണി വരെ നീണ്ടു നിന്നു.