കുവൈത്ത് സിറ്റി: ജോർദാനിലെ അമ്മാനിൽ നടന്ന ജൂനിയർ ഹാൻഡ്ബാൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനല്‍ കടക്കാനാകാതെ പുറത്തായി കുവൈത്ത്. വാശിയേറിയ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയോട് (36 – 24) എന്ന സ്കോറിന് കുവൈത്ത് പരാജയപ്പെടുകയായിരുന്നു.
നേരത്തെ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കുവൈത്ത് 2025ൽ സ്ലോവേനിയയിൽ നടക്കുന്ന ജൂനിയർ ലോകകപ്പിലേക്കുള്ള യോഗ്യത നേടിയിരുന്നു.
മോണ്ടിനെഗ്രിൻ കോച്ച് മാർക്കോ മാർട്ടിനോവിച്ചാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിലുടനീളം ഉയർന്ന നിലവാരം പുലര്‍ത്തിയ ടീമിനെ കുവൈത്ത് ഹാൻഡ്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഷബീബ് അൽ ഹജ്രി അഭിനന്ദിച്ചു.