മനാമ: ബഹ്റൈൻ പ്രവാസിയായ സുധീരൻ സുകുമാരന്റെ മാതാവ് എറണാകുളം ജില്ലയിലെ പിറവം തൊട്ടൂർ പാറേക്കാട്ടിൽ സതി (66) അന്തരിച്ചു. ഭർത്താവ് : സുകുമാരൻ. മക്കൾ : സുധീരൻ സുകുമാരൻ (അക്ബർ അൽ ഖലീജ് പ്രസ് ആൻഡ് പബ്ലിഷിംഗ് ബഹ്റൈൻ),സുമേഷ് സുകുമാരൻ (ദക്ഷിണാഫ്രിക്ക), സൂര്യമോൾ (അധ്യാപിക,ഇന്ത്യ). മരുമക്കൾ : ദിവ്യ (അധ്യാപിക,അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ബഹ്റൈൻ), ചിഞ്ചു(നേഴ്സ്, ഇന്ത്യ), സന്തോഷ് (ബിസിനസ്, ഇന്ത്യ).
സംസ്കാരം ആഗസ്ത് 11നു ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മാതാവ് അസുഖ ബാധിതയാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് സുധീരൻ (സുധീർ) നാട്ടിൽ പോയി അവരെ സന്ദർശിച്ചു ഇന്നലെ തിരിച്ചു ബഹ്റൈനിൽ എത്തിയതായിരുന്നു. ഇന്ന് മരണ വാർത്ത അറിഞ്ഞതിനെ തുടർന്ന് അദ്ദേഹം വൈകീട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങും.