മെറ്റ എ.ഐയില്‍ ഹിന്ദി ഭാഷയും അവതരിപ്പിച്ചു. വാട്സ്ആപ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ മെറ്റ എ.ഐ ചാറ്റ്ബോട്ടിലൂടെ ഹിന്ദിയിലും ഇനി ചാറ്റ് ചെയ്യാനാകും. യു.എസില്‍ എ.ഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എ.ഐ അവതാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ‘ഇമാജിന്‍ മി’ എന്ന സേവനവും മെറ്റ അവതരിപ്പിച്ചു. അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സികോ, പെറു, കാമറൂണ്‍ എന്നീ രാജ്യങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കുകയും ചെയ്തു.
അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനുമായി ഓരോ രണ്ടാഴ്ചയും മെറ്റ എ.ഐ അപ്ഡേറ്റ് ചെയ്യാറുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അടുത്തമാസം, ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എ.ഐ’ എന്ന ഫീച്ചറാണ് അവതരിപ്പിക്കുക. 22 രാജ്യങ്ങളിലാണ് ഇപ്പോൾ മെറ്റ എ.ഐ സേവനം ലഭിക്കുന്നത്.